ചെന്നൈ: മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചു. 1968ൽ അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായി 16ാം വയസിലാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് കെ വി ഭാസ്കരൻ, എം ഒ ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാരുടെ സഹായിയായി. 1972 ൽ ജെ വില്യംസ് സംവിധാനം ചെയ്ത മദാലസയിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പമാനാകുന്നത് .
പ്രേംനസീർ, എൻടി രാമറാവു, എസ് വി രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി.
സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ. ലക്ഷ്മിയാണ് ഭാര്യ. മക്കൾ അനിത, തന്നുയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
