അബുദാബി: ബിഗ് ടിക്കറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം. ഒക്ടോബറിലെ അവസാന പ്രതിവാര ഓണ്‍ലൈന്‍ നറുക്കെടുപ്പിലാണ് മൂന്ന് കേരളീയര്‍ ഉള്‍പ്പെടെയുള്ളവര്‍ 24 കാരറ്റ് വിഭാഗത്തില്‍ പെടുന്ന 200 ഗ്രാം വീതം സ്വര്‍ണക്കട്ടികള്‍ സ്വന്തമാക്കിയത്.
മലയാളികളായ രാജേഷ് ഗോപാലന്‍, അനീഷ് രവീന്ദ്രദാസ്, മുഹമ്മദ് അഷ്‌റഫ് മുണ്ടക്കൈ സംസു എന്നിവരാണ് ഭാഗ്യശാലികള്‍. ഒമാനില്‍ നിന്നുള്ള യൂസഫ് ഹമീദ് മുഹമ്മദ് അല്‍ നാബി എന്ന ബിസിനസുകാരനാണ് നാലാമത്തെ വിജയി. നിലവിലെ വിപണി വില അനുസരിച്ച് ഏകദേശം 95,000 ദിര്‍ഹത്തോളം(25 ലക്ഷം) വിലവരുന്ന സ്വര്‍ണക്കട്ടികളാണ് ഓരോ വിജയിക്കും സമ്മാനമായി ലഭിച്ചത്.
ഒക്ടോബര്‍ അവസാന ആഴ്ച്ചയിലെ ഇ-ഡ്രോയില്‍ വിജയിച്ച അവസാനത്തെ വിജയി ഒമാനില്‍ നിന്നുള്ള യൂസഫ് ആണ്. ആറ് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്. സ്വന്തമായാണ് അദ്ദേഹം ടിക്കറ്റ് എടുക്കാറ്. യാത്ര ചെയ്യുമ്പോള്‍ 10-15 ടിക്കറ്റുകള്‍ എടുക്കുന്നതാണ് തന്റെ ശീലമെന്ന് അദ്ദേഹം പറയുന്നു.
നവംബറില്‍ വിജയിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്. ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. കൂടാതെ അഞ്ച് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സമാശ്വാസ സമ്മാനങ്ങള്‍. കൂടാതെ വീക്കിലി ക്യാഷ് റിവാര്‍ഡുകള്‍, ഡ്രീം കാര്‍ ഡ്രോകള്‍, ബിഗ് സ്പിന്‍ മത്സരവും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
