തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ നേതാവ് ഡിവൈഎസ്പി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയതിലെ ആരോപണം തള്ളി പിഎസ്സി. പരീക്ഷ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ആണ് ചുരുക്കപ്പട്ടിക തയാറാക്കിയത്. എഴുത്തു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ജിതിന് കെ ജെയ്ക്കാണെന്നും പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്കുപട്ടികയില്‍ ജിതിന് ഉള്‍പ്പെട്ടിട്ടില്ല എന്നത് തെറ്റായ ആരോപണമാണെന്നും പിഎസ്സി വിശദീകരിച്ചു.
68.67 മാര്‍ക്ക് എഴുത്തു പരീക്ഷയിലും 13 മാര്‍ക്ക് അഭിമുഖത്തിലും ജിതിന് ലഭിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് പിഎസ്സി രേഖ. എഴുത്ത് പരീക്ഷയില്‍ നഷ്ടമായ മാര്‍ക്ക് അഭിമുഖത്തില്‍ അനധികൃതമായി നല്കി എന്ന പരാതിയിലെ ആരോപണത്തെ ഖണ്ഡിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
