വീണ്ടും അച്ചടിപ്പിഴവ്; കൊല്ലത്ത് ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ

NOVEMBER 3, 2026, 3:36 AM

കൊല്ലം: കൊല്ലത്ത് വീണ്ടും ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി.ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികൾ ലഭിച്ചത്.

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.കരിക്കോടുള്ള ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്. ജില്ലാ ട്രഷറിയിൽ നിന്ന് എടുത്ത ടിക്കറ്റാണെന്ന് ഏജൻ്റ് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്നലെയും സമാന പരാതി ഉയർന്നിരുന്നു. കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലായിരുന്നു സംഭവം.ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്.സംഭവത്തിൽ ലോട്ടറി വിൽപ്പനക്കാരനായ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam