ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ നടന്ന ഉറൂസ് മേളയിലെ ഷോയ്ക്കിടെ ജലസംഭരണിയായ ഗ്ലാസ് ടാങ്ക് പൊട്ടിത്തെറിച്ച് നാല് കുട്ടികൾക്ക് പരിക്ക്. പഖർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖാലേപൂർ ഗ്രാമത്തിൽ നടന്ന ദാദാ മിയാൻ ഉറൂസ് മേളയ്ക്കിടെ തിങ്കളാഴ്ച വൈകിയോട്ടാണ് അപകടം നടന്നത്.
ടാങ്കിനുള്ളിൽ മൽസ്യകന്യകയുടെ വസ്ത്രധാരണത്തിൽ ഒരു യുവതി സാഹസികമായ അണ്ടർവാട്ടർ പ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് സംഭവം. കാഴ്ചക്കാരായി ഇരുപതിലേറെ ആളുകൾ ഷോ കാണാനായി ആ സമയത്ത് അവിടെ ഉണ്ടായിരുന്നു.
ആയിരക്കണക്കിന് ലിറ്റർ വെള്ളം ഉൾക്കൊള്ളിച്ചിരുന്ന സുതാര്യമായ ഗ്ലാസ് ടാങ്ക്, അമിതമായ ജലസമ്മർദ്ദം താങ്ങാനാകാതെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. കൂറ്റൻ ടാങ്ക് തകർന്നതോടെ വൻതോതിൽ വെള്ളവും മൂർച്ചയുള്ള ഗ്ലാസ് കഷണങ്ങളും നാലുപാടേക്കും തെറിച്ചുവീണാണ് കുട്ടികൾക്ക് പരിക്കേറ്റത്.
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ഫഖർപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയെങ്കിലും, ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. രണ്ടുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
