'ദി ബാറ്റ്മാൻ പാർട്ട് 2' ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു

OCTOBER 13, 2026, 11:35 PM

'ദി ബാറ്റ്മാൻ പാർട്ട് 2' സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു. ഡയറക്ടർ മാറ്റ് റീവ്സ്  വ്യക്തിപരമായ കാരണങ്ങളാൽ താൽക്കാലികമായി മാറിനിൽക്കേണ്ടി വന്നതിനെ തുടർന്നാണിത്.  

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് നായകൻ റോബർട്ട് പാറ്റിൻസൺ ചിത്രീകരണത്തിലെ തടസ്സത്തെക്കുറിച്ച് പ്രതികരിച്ചത്. "ഞങ്ങൾ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്, തുടർന്ന് കാര്യങ്ങളെല്ലാം ഞങ്ങൾ വ്യക്തമായി തീരുമാനിക്കും" എന്ന് താരം വ്യക്തമാക്കി.   

ഈ വർഷം ജൂണിൽ ലണ്ടനിൽ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ മാറ്റ് റീവ്സ് പിന്മാറിയതിനെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനുപുറമെ ചിത്രത്തിന്റെ റിലീസ് തീയതിയും മാറ്റിവെച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

മുൻപ് 2027 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, ഇപ്പോൾ 2028 ഫെബ്രുവരി 18-നാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.   ആദ്യ ഭാഗത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം സ്കാർലറ്റ് ജോഹാൻസൺ, ചാൾസ് ഡാൻസ്, സെബാസ്റ്റ്യൻ സ്റ്റാൻ എന്നിവരും ചിത്രത്തിൽ പുതിയതായി അണിനിരക്കുന്നുണ്ട്. ശീതകാല പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മിസ്റ്റർ ഫ്രീസ് വില്ലനായി എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam