ദൃശ്യം 3 റിവ്യൂവുമായി മോഹൻലാൽ 

OCTOBER 13, 2026, 1:47 AM

ബോളിവുഡ് കാത്തിരുന്ന സിനിമയാണ് ദൃശ്യം 3(ദൃശ്യം ​ദ കൺക്ലൂഷൻ).   ദൃശ്യം 3 കണ്ട് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മലയാളം ദൃശ്യത്തിലെ നായകൻ മോഹൻലാല്‍.

ഞാൻ ദൃശ്യം, ദ കണ്‍ക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്‍ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു, അഭിഷേക് പഥക്, കുമാര്‍ മംഗത് പഥക്, അജയ് ദേവ്‍ഗണ്‍, ചിത്രത്തിന്റെ മറ്റ് എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. വളരെ നന്നായി ചെയ്‍തു എന്നാണ് മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്.

പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. ഒപ്പം "ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ" എന്നും അദ്ദേഹം ദൃശ്യം 3യെ വിശേഷിപ്പിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

"തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യം 3 ഒരു മികച്ച ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്. മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അതോടൊപ്പം അഭിനേതാക്കളുടെ ശക്തമായ പ്രകടനവും ആണ് പടത്തെ മികച്ചതാക്കിയിരിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണ് എന്നതാണ്", എന്ന് മറ്റൊരു പ്രേക്ഷകനും ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. ജയ്‌ദീപ് അഹ്ലാവത്തിന്റെ പ്രകടനവും ചിത്രത്തിന് മികവേകുന്നതാണെന്നും ഇവർ പറയുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam