മഞ്ഞുകാല ഡിസംബറിനെ വരവേൽക്കാൻ മലയാളി മാർക്കറ്റ്‌പ്ലേസ് വീണ്ടും; ഫാഷനും അലങ്കാര വസ്തുക്കളും പുസ്തകങ്ങളുമായി ആഘോഷക്കാഴ്ചകൾ

NOVEMBER 15, 2026, 4:15 AM

ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ ഗാനങ്ങൾക്കും സാന്താക്ലോസിന്റെ വരവിനുമായി നാടൊരുങ്ങുമ്പോൾ, തങ്ങളുടെ ആഘോഷ വസ്ത്രങ്ങളും അലങ്കാരങ്ങളും കണ്ടെത്താനുള്ള തിരക്കിലാണ് ഓരോ മലയാളിയും. ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിച്ച ഓണം എഡിഷന്റെ വൻ വിജയത്തിന് ശേഷം, പ്രവാസി മലയാളികൾക്കായി മലയാളി മാർക്കറ്റ് പ്ലേസ് വീണ്ടും ഒരുങ്ങുകയാണ്. ഈ മുഴുവൻ പരിപാടിയും മലയാളി ബിസിനസ് കൺസോർഷ്യം (MBC) യുടെ ഒരു പൈലറ്റ് പ്രോഗ്രാമാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശവും ബിസിനസ്സ് വിജയകരമായി ആരംഭിക്കുന്നതിനുള്ള സഹായവും MBC നൽകിവരുന്നു.

നവംബർ അവസാനത്തെ രണ്ട് വാരാന്ത്യങ്ങളിലായി (നവംബർ 21, 22, നവംബർ 28, 29) നാല് ദിവസങ്ങളിലാണ് ഈ വൻ മേള സംഘടിപ്പിച്ചിരിക്കുന്നത്. 17ഓളം മികച്ച വെണ്ടർമാർ അണിനിരക്കുന്ന ഈ പ്രദർശനത്തിൽ റെഗുലർഡിസൈനർ വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ എന്നിവ ലഭ്യമാണ്.

ദൈനംദിന വസ്ത്രങ്ങൾ മുതൽ ഹൈഎൻഡ് ഡിസൈനർ സാരികളും ട്രെൻഡി മോഡേൺ കളക്ഷനുകളും മേളയുടെ പ്രധാന ആകർഷണമാണ്. ഇവയ്‌ക്കൊപ്പം ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ക്രിസ്തുമസ് കരോൾ സംഘങ്ങൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന കസ്റ്റമൈസ്ഡ് വസ്ത്രങ്ങളാണ്. ഡിസംബർ മാസത്തിലെ കരോൾ പരിപാടികൾക്ക് മുൻകൂട്ടി വസ്ത്രങ്ങൾ ഓർഡർ ചെയ്യാനും യോജിച്ച അളവുകളിൽ സ്വന്തമാക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വസ്ത്രങ്ങൾക്ക് പുറമെ വിശാലമായ ജുവലറി ശേഖരവും ഹോം ഡെക്കറേഷൻ ഉൽപ്പന്നങ്ങളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ലൈറ്റ്‌വെയ്റ്റ് സിൽവർ, ആന്റിടാർണിഷ് ജ്വല്ലറി കളക്ഷനുകൾക്കൊപ്പം വീടുകൾ അലങ്കരിക്കാൻ ടെറേറിയം, ക്രിസ്തുമസ് അലങ്കാര വസ്തുക്കൾ, വൈവിധ്യമാർന്ന കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.

പുസ്തകപ്രേമികൾക്കായി മികച്ച പുസ്തകങ്ങളുടെ വിശാലമായ ശേഖരമാണ് മലയാളി മാർക്കറ്റ്‌പ്ലേസിൽ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ എം.ടി. വാസുദേവൻ നായരുടെ ക്ലാസിക് കൃതികൾ മുതൽ ഏലിദ പ്രിയങ്കരനായ ജോസഫ് അന്നംകുട്ടിയുടെ പുസ്തകങ്ങൾ വരെ ഇവിടെ ലഭ്യമാണ്. പ്രത്യേക ഓഫറുകളോടെയും വൻ വിലക്കിഴിവുകളോടെയും ഈ പുസ്തകങ്ങൾ സ്വന്തമാക്കാം. ഇതിന് പുറമെ, നവാഗത സംരംഭകർക്ക് ഒരു പുതിയ ബിസിനസ്സ് എങ്ങനെ ആരംഭിക്കാമെന്ന് വ്യക്തമാക്കുന്ന ബിജോ സെബാസ്റ്റ്യൻ രചിച്ച '1 വീക്ക് എം.ബി.എനിങ്ങൾക്കും സംരംഭകരാകാം' (ONE WEEK MBA-START YOUR OWN BUSINESS TODAY) എന്ന പുസ്തകം മാർക്കറ്റ് പ്ലേസ് കൗണ്ടറിൽ വാങ്ങാൻ ലഭ്യമാണ്.

ഏറ്റവും മികച്ച കളക്ഷനുകളും ഒപ്പം വൻ വിലക്കിഴിവുകളും ഒരുക്കിക്കൊണ്ട് നവംബറിലെ അവസാന വാരാന്ത്യങ്ങളെ അവിസ്മരണീയമാക്കാൻ മലയാളി മാർക്കറ്റ് പ്ലേസ് ഏവരെയും സ്വാഗതം ചെയ്യുന്നു. 105 ഗോർഡൻ ബേക്കർ റോഡിലെ അഞ്ചാം നിലയിലാണ് (5th Floor, 105 Gordon Baker Road) മേള നടക്കുന്നത്. നിശ്ചിത ദിവസങ്ങളിൽ രാവിലെ 11:00 മണി മുതൽ രാത്രി 8:00 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam