ഹോളിവുഡിൽ വൻ ലയനം; പാരാമൗണ്ടും വാർണർ ബ്രദേഴ്‌സും സ്കൈഡാൻസിന് സ്വന്തം

OCTOBER 6, 2026, 11:12 PM

ഹോളിവുഡിലെ രണ്ട് ഭീമൻ ചലച്ചിത്ര നിർമ്മാണ സ്റ്റുഡിയോകളായ പാരാമൗണ്ട് പിക്ചേഴ്സും  വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും ഡേവിഡ് എലിസണിന്റെ സ്കൈഡാൻസിന് കീഴിൽ ഒന്നിക്കുന്നു. ചൊവ്വാഴ്ച നടന്ന 110 ബില്യൺ ഡോളറിന്റെ വൻ കരാറിലൂടെയാണ് വാർണർ ബ്രദേഴ്‌സ് സ്റ്റുഡിയോ, എച്ച്.ബി.ഒ, സി.എൻ.എൻ, ഡി.സി എന്നിവയുടെ നിയന്ത്രണം സ്കൈഡാൻസ് സ്വന്തമാക്കിയത്.

ഇതോടെ ഡിസ്‌നി, നെറ്റ്‌ഫ്ലിക്‌സ് തുടങ്ങിയ വൻകിട വിനോദ കമ്പനികളോട് കിടപിടിക്കാൻ പോന്ന മാധ്യമ സാമ്രാജ്യമായി സ്കൈഡാൻസ് മാറി. 80 ബില്യൺ ഡോളറിന്റെ കടബാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും, മറ്റേതൊരു വിനോദ കമ്പനിയേക്കാളും കൂടുതൽ തുക ഉള്ളടക്ക നിർമ്മാണത്തിനായി  സ്കൈഡാൻസ് ചെലവഴിക്കുമെന്ന് ഡേവിഡ് എലിസൺ വ്യക്തമാക്കി. ഇരു സ്റ്റുഡിയോകളിൽ നിന്നുമായി പ്രതിവർഷം 30 സിനിമകൾ വീതം തിയേറ്ററുകളിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലയനത്തിന്റെ ഭാഗമായി പ്രമുഖ നിർമ്മാതാക്കളായ മൈക്ക് ഡി ലൂക്ക, പാം അബ്ഡി എന്നിവർ വാർണർ ബ്രദേഴ്സിൽ നിന്ന് പടിയിറങ്ങി. ഡാന ഗോൾഡ്ബെർഗ്, ജോഷ് ഗ്രീൻസ്റ്റീൻ എന്നിവർ രണ്ട് ചലച്ചിത്ര സ്റ്റുഡിയോകളുടെയും മേൽനോട്ടം വഹിക്കും. മാട്ടൽ മുൻ മേധാവി ഇനോൻ ക്രൈസ്  സ്കൈഡാൻസിന്റെ സഹ-സി.ഇ.ഒ ആയി ചുമതലയേറ്റു.

vachakam
vachakam
vachakam

ഇരു സ്റ്റുഡിയോകളും സ്വതന്ത്രമായി തന്നെ സിനിമകൾ നിർമ്മിക്കുമെന്നും, സിനിമ, ടെലിവിഷൻ/സ്ട്രീമിംഗ് എന്നിവയ്ക്കായി നിർമ്മാണ കേന്ദ്രങ്ങൾ വേർതിരിക്കുമെന്നും ഇനോൻ ക്രൈസ് വ്യക്തമാക്കി. സി.എൻ.എൻ, സി.ബി.എസ് (CBS) ന്യൂസ് എന്നീ വാർത്താ മാധ്യമങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും നിലനിർത്തുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam