ആലുവ: എടത്തല കോമ്പാറയിലെ എൻഎഡി (നേവൽ ആർമമെന്‍റ് ഡിപ്പോ) ജീവനക്കാരനെതിരെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
എൻഎഡി ഡപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ കഴിഞ്ഞ ജനുവരി 12ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിലാണ് ലീഡിങ് ഫയർമാൻ എം വി ജിജിത്തിനെതിരെ നടപടി.
എടത്തല എസ്ഐ എസ്എസ് ശ്രീജിത്താണ് അന്വേഷണം നടത്തിയത്. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ നിയമന ഉത്തരവുമായി ഒരാൾ എൻഎഡിയിൽ ജോലിക്കായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
