പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്

NOVEMBER 16, 2026, 9:37 AM

 കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ പൊലീസ് കേസെടുത്തു. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ പ്രതിചേർത്താണ് എഫ്‌ഐആർ. എന്നാൽ ഡോക്ടറുടെ പേര് ചേർത്തിട്ടില്ല. ചികിത്സാപ്പിഴവിനെ തുടർന്ന് കാൽ മുറിച്ച് മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാർ നൽകിയ പരാതിയിലാണ് വടക്കൻ പറവൂർ പൊലീസ് കേസെടുത്തത്. 

 താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം അബ്ദുൽ ജബ്ബാറിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വലതുകാലിന്റെ പാദത്തിൽ വേദന വന്നതോടെയാണ് ജൂലൈ 26ന് ജബ്ബാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വേദനസംഹാരികളും കുത്തിവെയ്പ്പും നൽകിയ ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു.  

vachakam
vachakam
vachakam

 പിറ്റേന്ന് സർജനെ കാണാൻ നിർദേശിച്ച് ഡോക്ടർ തിരിച്ചയച്ചതെന്ന് ജബ്ബാർ പറയുന്നു. എന്നാൽ സ്ട്രോക് കാരണമാണ് വേദനയെന്നും എട്ട് മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നുവെന്നും ഇനി കാൽ മുറിച്ചുമാറ്റാതെ മാർഗമില്ലെന്നും പിറ്റേന്ന് ആശുപത്രിയിലെത്തിയതോടെ ഡോക്ടർ പറയുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഇതേ കാര്യം പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam