എല്‍പിഎസ്ടി സമരത്തിന് പരിഹാരമാകുന്നു; അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചന, നിര്‍ണായക ചര്‍ച്ച ബുധനാഴ്ച

NOVEMBER 16, 2026, 7:11 PM

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 എന്നതില്‍ നിന്നും കുറയ്ക്കുന്ന കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളും സാധ്യമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളും വിശദമായി ചര്‍ച്ച ചെയ്യും. മന്ത്രിസഭാ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സൂചന.

അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:25 ആക്കി കുറയ്ക്കണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യമാണ് ചര്‍ച്ചകളില്‍ പ്രധാന തടസ്സമായി നിന്നിരുന്നത്. ഇതിന് പരിഹാരമായി, അനുപാതത്തിലെ ഇളവ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പ്രധാനമായും പരിശോധിക്കുന്നത്. ഇത്തരമൊരു തീരുമാനം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് ധനവകുപ്പിന്റെ അഭിപ്രായം തേടും. 2017-ല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം ഒരു വര്‍ഷത്തേക്ക് 1:45-ല്‍ നിന്ന് 1:40 ആക്കി കുറച്ച് നല്‍കിയ മാതൃകയില്‍ എല്‍പിഎസ്ടി നിയമനങ്ങളിലും താല്‍ക്കാലിക ഇളവ് നല്‍കുന്ന കാര്യം സജീവ പരിഗണനയിലുണ്ട്.

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം നാലര മാസത്തോട് അടുക്കുകയാണ്. സമരസമിതി സെക്രട്ടറി എസ്. വളര്‍മതി നടത്തുന്ന നിരാഹാര സമരം 22 ദിവസം പിന്നിട്ടതോടെ ആരോഗ്യനില വഷളാവുകയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ സമരം എത്രയും വേഗം അവസാനിപ്പിക്കാനുള്ള വിട്ടുവീഴ്ചകള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam