ഡിജെ പാർട്ടികൾക്ക് മാത്രം എന്തിന് നിയന്ത്രണം?: ചോദ്യങ്ങളുമായി ഹൈക്കോടതി

NOVEMBER 16, 2026, 3:37 AM

കൊച്ചി: ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലിസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാർട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.

 ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലായെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചിയിൽ ഡിജെ പാർട്ടികൾ നിയന്ത്രിച്ച് കൊണ്ട് പൊലിസ് പുറത്തിറക്കിയ സർക്കുലർ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉയർത്തിയത്.

vachakam
vachakam
vachakam

 രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലിൽ മദ്യവിൽപ്പനയ്ക്ക് എതിർപ്പില്ല. ഡിജെ പാർട്ടിക്ക് മാത്രം നിയന്ത്രണമാണോ? ഡിജെ സംഗീതം ഒരു തൊഴിലാണ്. പൊതുവൽക്കരിക്കരുത് എന്നും കോടതി പറഞ്ഞു. മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ല. നിയമലംഘനം ഉണ്ടെങ്കിൽ നടപടിയെടുക്കണം. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിർദേശിച്ചു. അമ്പലങ്ങളിലും പള്ളികളിലും ആളുകൾ നൃത്തം ചെയ്യാറില്ലേ? നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെയാണ് പറയാനാകുക? മദ്യാസക്തി ബാറുകളിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ഡിജെ പാർട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നത് എന്ന മുൻവിധി പാടില്ല. ആളുകൾ സന്തോഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പാർട്ടികളിൽ പങ്കെടുക്കുന്നത്.

 നിയന്ത്രണങ്ങൾക്ക് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സർക്കാരിനോട് നിർദേശിച്ചു. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാർട്ടികൾക്കടക്കം നിയന്ത്രണമേർപ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വിശദവാദം കേൾക്കുകയായിരുന്നു ഹൈക്കോടതി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam