തൃശൂർ: ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ.
"യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ ആർഎസ്പിയുടെ പങ്ക് വിസ്മരിക്കാനാവില്ല. ഭരണപരമായി അഭിപ്രായ വ്യത്യാസമില്ല. ഭരണം തുടങ്ങിയിട്ട് ആറ് മാസമായി.
എനിക്കൊരു കുറ്റബോധമുണ്ട്. താൻ മാത്രം മന്ത്രിയായി ഇരുന്നാൽ മതിയോ എന്ന് സഖാക്കൾ ചോദിക്കും. അവരുടെ മനസ്സിൽ അത് ഉണ്ടാകും.
എൽഡിഎഫ് നിയമിച്ച ചെയർമാന്മാർ മുന്നിലൂടെ വാഹനത്തിൽ പോകുമ്പോൾ അവർക്ക് വിഷമം ഉണ്ടാകും. അതിൽ യുഡിഎഫിൻ്റെ ഭാഗത്ത് നിന്ന് മാന്യത ഉണ്ടാകുമെന്നാണ് കരുതുന്നത്," മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
