തിരുവനന്തപുരം: കഴക്കൂട്ടത്ത് പോലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി ലഹരി സംഘം.ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു.സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനാണ് പരിക്ക്. ഇയാളുടെ കൈ ഒടിഞ്ഞു തൂങ്ങി. ദീപു രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിട്ടുണ്ട്.തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം ലഹരിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
എംഡിഎംഎയുമായി ഇവർ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തി വരുന്നതിനിടെയാണ് സംശയകരമായി കണ്ട ഥാർ ജീപ്പ് തടഞ്ഞത്. തടഞ്ഞ പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു. ഇവരിൽ നിന്നും ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
