കോഴിക്കോട്: വിശുദ്ധ ഖുർആൻ മുഖ്യപ്രമേയമാക്കി ഇസ്ലാമിക ആശയങ്ങളിൽ ഗവേഷണ പഠനത്തിന് പ്രചോദനം നൽകുന്ന ക്യുകൗൻ ഖുർആൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷൻ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. 'ദിവ്യസൗരഭ്യം അനുഭവിച്ചറിയുന്നു' എന്ന പ്രമേയത്തിൽ പാറപ്പള്ളി മർകസ് മാലിക് ദീനാറും പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഹംദും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ പരിപാടികൾ ഡിസംബർ 3, 4 തീയതികളിൽ കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിൽ നടക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി ഖുർആൻ പ്രമേയമായ വിവിധ പരിപാടികൾ നടക്കും. കേരളത്തിലെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ ഫെസ്റ്റിവലിൽ സംബന്ധിക്കും. പ്രഖ്യാപന സംഗമത്തിൽ മർകസ് അക്കാദമീസ് ഓഫ് ഖുർആൻ സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടർ ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, മർകസ് മാലിക് ദീനാർ പാറപ്പള്ളി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി, ഹംദ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
