വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം രൂപ

NOVEMBER 16, 2026, 7:14 PM

 കൽപ്പറ്റ: ഫേസ്ബുക്കിലൂടെ സ്ത്രീയുടെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം  15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. 

 ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്നുമാണ് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫിനെ (45) യാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.

'സഫ്‌ന' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട വയനാട് പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി നൽകിയിരുന്നു.

vachakam
vachakam
vachakam

സഫ്‌ന എന്ന സ്ത്രീ യഥാർത്ഥത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി, ഇവരുടെ ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു. വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരൻ പണം തിരികെ ചോദിച്ചതോടെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

വിദേശത്ത് സിവിൽ എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ 'സഫ്‌ന', നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് സഫ്‌ന എന്ന വ്യാജ പേരിലും, ഇവരുടെ സുഹൃത്തെന്ന വ്യാജേന ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളിൽനിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. 2025 നവംബർ 12-നാണ് തട്ടിപ്പിന് തുടക്കമായത്. 

  തുടർന്ന് 2026 സെപ്റ്റംബർ 19-ന് കൽപ്പറ്റ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ 'സഫ്‌ന' എന്ന വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും സിം കാർഡുകൾ ലത്തീഫിന്റെ പേരിലുള്ളതാണെന്നും പൊലീസ് കണ്ടെത്തി.  

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam