ചാല സ്വർണ്ണകവർച്ച: മോഷ്ടിച്ച സ്വർണം ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി

NOVEMBER 16, 2026, 10:34 AM

 തിരുവനന്തപുരം:   ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് മോഷ്ടിച്ച സ്വർണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും സ്വർണം കണ്ടെത്തി. 

 ക്വട്ടേഷൻ ഏറ്റെടുത്ത അനുപ് രാജാണ്  രക്ഷപ്പെടുന്നതിനിടെ സ്വർണം കുഴിച്ചിട്ടത്. അനൂപ് കുഴിച്ചിട്ട സ്ഥലത്തുനിന്നും സ്വർണം എടുത്ത് പൊലീസിന് നൽകി. സ്വർണത്തിൻ്റെ അളവ് തിട്ടപ്പെടുത്തി വരുകയാണ്. 420 ഗ്രാം സ്വർണം പ്രതികളുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയിരുന്നു. 

 നന്ദകുമാറിൻറെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ രണ്ട് ജ്വല്ലറി ഉടമകൾ അടക്കം ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

vachakam
vachakam
vachakam

 ബിസിനസ് വളർച്ചയിലെ വൈരം കാരണം സുഹൃത്തിൻറെ ചതിയാണ് ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൻറെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലിൻറെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന. കായംകുളത്തെ ഒരു വ്യാപാരിക്ക് വലിയ അളവിൽ സ്വർണം വിൽക്കാൻ നന്ദകുമാർ പദ്ധതിയിടുന്ന വിവരം പ്രതികൾക്ക് ലഭിച്ചിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിൻറെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയിൽ കണ്ടതാണ് നിർണ്ണായകമായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam