കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

OCTOBER 6, 2026, 11:32 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 

കെ.എം.എസ്.സി.എൽ വഴി വാങ്ങിയ മരുന്നുകൾ പൂർണമായും ജില്ലാ സ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ കൂടി പൂർണതോതിൽ എത്താനുള്ളത് ഉടൻ ലഭ്യമാകും, അതുവരെ ലോക്കൽ പർച്ചേസിലൂടെ ഇവ ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.

vachakam
vachakam
vachakam

നിലവിൽ ഫാക്ടർ 9 കുറവുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ ആവശ്യാനുസരണം എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam