കിഷോർ കുമാറിന്റെ ' സിന്ദഗി ഏക് സഫർ' ഗാനത്തിന്റെ അകമ്പടിയോടെ ഷറഫുദ്ദീന്റെ 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

OCTOBER 5, 2026, 10:10 AM

ഷറഫുദ്ദീൻ നായകനായി എത്തുന്ന 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ ' സിന്ദഗി ഏക് സഫർ ഹേ സുഹാന' എന്ന ക്ലാസിക് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടെയിനർ എന്ന ഫീലാണ് ചിത്രത്തിന്റെ പോസ്റ്റർ സമ്മാനിക്കുന്നത്.

ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്,  റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ - പാർട്ണർ ഫാർസ് ഫിലിംസ്.

അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആണ്. ക്രിസ്റ്റി ജോബി ചിത്രത്തിന് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ - ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ - മെൽവി ജെ. സംഘട്ടനം - ഫീനിക്‌സ് പ്രഭു, മേക്കപ്പ് - റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ - നിക്‌സൺ ജോർജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ഐബിൻ തോമസ്, ജിജോ കെ ജോയ്, ആർ രാജ്കുമാർ, അശോക് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പ്രൊഡക്ഷൻ കോർഡിനേറ്റർ - മദൻ ഷൺമുഖം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്, ക്രിയേറ്റീവ് ഡയറക്ടർ - അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - രതീഷ് മാന്നാർ, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സിങ്ക് സൗണ്ട് - വിവേക് കേ.എം, വിഎഫ്എക്‌സ് - പിക്ടോറിയൽ എഫ് എക്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ, സ്റ്റിൽസ് - റിഷാജ് മുഹമ്മദ്, ഡിസൈൻ - യെല്ലോടൂത്ത്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam