ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ കൂടുതല്‍ വാങ്ങാന്‍ ഒരുങ്ങി ഫിലിപ്പീന്‍സ്. തെക്കന്‍ ചൈനാക്കടലിലെ പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ കനക്കുന്നതിനിടെ തീരദേശ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫിലിപ്പീന്‍സ് സൈന്യം കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
വിശ്വാസ്യതയുള്ള നയതന്ത്ര-പ്രതിരോധ പങ്കാളിയായി ഇന്ത്യ വളരുന്നതിന്റെ തെളിവാണ് ഈ പുതിയ ചുവടുവെപ്പ്. നേരത്തെ 2022 ല്‍ ഒപ്പിട്ട 375 മില്യണ്‍ ഡോളറിന്റെ ആദ്യ കരാറിന് പിന്നാലെ കൂടുതല്‍ ബ്രഹ്മോസ് ബാറ്ററി സംവിധാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയുടെ കരുത്തുറ്റ ഈ മിസൈല്‍ സാങ്കേതിക വിദ്യ തങ്ങളുടെ സൈനിക മുന്‍ഗണനകളില്‍ ഒന്നാമതാണെന്നും ഭാവിയില്‍ കൂടുതല്‍ നൂതന പ്രതിരോധ സാങ്കേതിക വിദ്യകള്‍ക്കായി ഇന്ത്യയെ തന്നെ ആശ്രയിക്കുമെന്നും ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള പ്രതിരോധ കയറ്റുമതി മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ വമ്പന്‍ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
