ഹോളിവുഡിലെ ഹിറ്റ് സിനിമാ ഫ്രാഞ്ചൈസിയായ 'ട്രാൻസ്‌ഫോർമേഴ്‌സി'ന്റെ അടുത്ത പതിപ്പിലൂടെ സ്റ്റീവൻ സ്പീൽബർഗും പ്രശസ്ത സംവിധായകൻ മൈക്കൽ ബേയും വീണ്ടും ഒന്നിക്കുന്നു. ട്രാൻസ്‌ഫോർമേഴ്‌സ് ഫ്രാഞ്ചൈസിയിലെ എട്ടാമത് ലൈവ്-ആക്ഷൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് സ്പീൽബർഗ് എത്തുന്നത്. ചിത്രത്തിന്റെ എല്ലാവിധ ക്രിയേറ്റീവ് ഘടകങ്ങളുടെയും മേൽനോട്ടം അദ്ദേഹം നിർവ്വഹിക്കും.
ഫ്രാഞ്ചൈസിയിലെ ആദ്യ അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്ത മൈക്കൽ ബേ, പുതിയ ചിത്രത്തിലൂടെ വീണ്ടും സംവിധായകന്റെ തൊപ്പി അണിയാനുള്ള ചർച്ചകളിലാണ്. ലോങ് ടൈം പ്രൊഡ്യൂസറായ ലോറെൻസോ ഡി ബോണവെഞ്ചുറയും ഹസ്ബ്രോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെയ്‌സൺ ഫ്യൂക്‌സ് ആണ് ആധുനിക കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ആദ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷയാ ലബഫ് ഈ എട്ടാം പതിപ്പിലേക്ക് മടങ്ങിയെത്തില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പാരാമൗണ്ട് പിക്ചേഴ്‌സ് സ്കൈഡാൻസുമായി ലയിച്ചതിന് ശേഷമുള്ള ബിഗ് ബജറ്റ് പ്രൊജക്റ്റുകളിൽ ഒന്നാണിത്. ആഗോള ബോക്‌സ് ഓഫീസിൽ 5.4 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ട്രാൻസ്‌ഫോർമേഴ്‌സ് പരമ്പരയെ പുതിയ രീതിയിൽ പുനരുജ്ജീവിപ്പിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
