മാണിക്യനും, ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി: തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി  

OCTOBER 1, 2026, 11:00 AM

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ  ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഭാഷണവും അതിലെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളുമാണിവ. പ്രസിദ്ധിക്രിയേഷൻസ് സൂര്യാസിനി ആർട്‌സ് ബാനറുകളിൽ എൻ ഗോപാലകൃഷ്ണൻ, മുകേഷ്.ആർ. മേത്ത എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്.

ഇപ്പോൾ 4K അറ്റ്മോസിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ്. ഡിസംബർ എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. മോഹൻലാൽ, ശോഭന, നെടുമുടി വേണു,, ശ്രീനിവാസൻ കുതിരവട്ടം പപ്പു,  എന്നിവർ നിറഞ്ഞാടിയ ഇദ ചിത്രത്തിൽ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ , എന്നിവരും പ്രധാന താരങ്ങളാണ്.

vachakam
vachakam
vachakam

ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഇഭണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.

എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ. ഛായാഗ്രഹണം-  കെ.വി. ആനന്ദ്. എഡിറ്റിംഗ് - എൻ.ഗോപാലകൃഷ്ണൻ. ആർട്ട്  _സാബു സിറിൾ. പ്രൊഡക്‌ഷൻ കൺട്രോളർ-സച്ചിദാനന്ദൻ.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam