17 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് വിദ്യാ ബാലനും ആർ. ബാൽകിയും

SEPTEMBER 30, 2026, 12:19 AM

ബോളിവുഡിൽ തന്റെ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ പ്രിയനടി വിദ്യാ ബാലൻ  തമിഴ് സിനിമയിലേക്ക് തിരികെയെത്തുന്നു. പ്രശസ്ത സംവിധായകൻ ആർ. ബാൽകിയുമായി വീണ്ടും ഒന്നിക്കുന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ വാർത്തകൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും സിനിമാപ്രേമികൾക്ക് മുന്നിലേക്ക് എത്തുന്നത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുതിയ പ്രോജക്റ്റിന്റെ വിശേഷങ്ങൾ വിദ്യാ ബാലൻ പുറത്തുവിട്ടത്. സിനിമയുടെ തിരക്കഥ കയ്യിലേന്തി, കണ്ണടയും നീളൻ മുടിയുമായി നിൽക്കുന്ന ചിത്രത്തോടൊപ്പം "പുതിയ തുടക്കങ്ങൾ, ആർ. ബാൽകിക്കൊപ്പം പുതിയ തമിഴ് ചിത്രം" എന്ന് താരം കുറിച്ചു.

ചിത്രത്തിന്റെ കഥയോ കഥാപാത്രത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 2009-ൽ അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയ 'പാ' (Paa) എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

vachakam
vachakam
vachakam

തമിഴിൽ തിളങ്ങിനിൽക്കുന്ന വിദ്യയ്ക്ക് കൈനിറയെ വൻകിട പ്രോജക്റ്റുകളാണ് വരാനിരിക്കുന്നത്. രജനികാന്ത് നായകനാകുന്ന 'ജയിലർ 2'  എന്ന ചിത്രത്തിൽ 'കാന്ത' എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. ചിത്രം 2026 ഒക്ടോബർ 15-ന് തീയേറ്ററുകളിലെത്തും. ഇതുകൂടാതെ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാറിനൊപ്പമുള്ള കോമഡി ചിത്രത്തിലും വിദ്യ ബാലൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam