പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; നാലംഗ സംഘം പിടിയിൽ

NOVEMBER 14, 2026, 6:54 AM

കൊല്ലം: പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.ഇളമാട് കോട്ടയ്ക്കവിള സ്വദേശിയായ 59 കാരൻ ജോണിയെയാണ് വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം തട്ടിക്കൊണ്ടുപോയത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്.യുവാവിനെ തിരക്കിയാണ് നവവധുവിന്റെ ബന്ധു ഉൾപ്പെട്ട സംഘം വീട്ടിലെത്തിയത്. എന്നാൽ വീട്ടിൽ യുവാവിനെ കാണാത്തതിനെത്തുടർന്ന് അച്ഛനായ ജോണിയെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

തുടർന്ന്, പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ജോണിയെ സുരക്ഷിതമായി മോചിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശികളായ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam