കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി.
വയസെന്നത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മാറുന്നു. പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ കഴിയാതെ പോകുകയാണെന്നും, വൈകാരികമായി നടപടികളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിർദ്ദേശം.
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കാലാനുസിതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
