കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലെത്തിച്ച് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഒളിവിലുണ്ടായിരുന്ന അമ്മു എന്ന ശരണ്യ, സഞ്ജു എന്നിവരാണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇരിക്കാവ് സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
സ്പായില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വ്യാജ പരസ്യം നല്‍കിയാണ് പ്രതികള്‍ യുവതിയെ കെണിയില്‍പ്പെടുത്തിയത്. ആകര്‍ഷകമായ ശമ്പളവും ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ട് ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പരാതിക്കാരിയായ യുവതി ഇന്റര്‍വ്യൂവിനായി എത്തിയത്. തുടര്‍ന്ന് അന്നുരാത്രി ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലോഡ്ജിലെത്തിച്ച യുവതിക്ക് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷമാണ് ശ്രീരാജും ജിത്ത് മാര്‍ട്ടിനും ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയത്. പിറ്റേന്ന് രാവിലെ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
ഒക്ടോബര്‍ മൂന്നിന് വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയ യുവതി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
