ആർക്കാണ് ക്രഡിറ്റ്? നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ അവകാശപ്പോര്

NOVEMBER 16, 2026, 10:45 PM

കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിയില്‍ അവകാശപ്പോര്.

പൂനെ-എറണാകുളം എക്‌സ്പ്രസ്, രാമേശ്വരം-മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നീ രണ്ട് ട്രെയിനുകള്‍ക്കാണ് കാസര്‍കോട് നീലേശ്വരത്ത് സ്‌റ്റോപ്പുകള്‍ അനുവദിച്ചത്.

ആദ്യം ഇതിന്റെ ക്രഡിറ്റിനായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെയും ഇടപടലില്‍ സ്റ്റോപ്പ് അനുവദിച്ചു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

vachakam
vachakam
vachakam

എന്നാൽ താന്‍ അയച്ച കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.  


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam