ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ നിന്നും മിച്ചൽ സാന്റ്‌നർ പുറത്ത്

NOVEMBER 17, 2026, 1:38 AM

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. വലതുകൈയ്ക്ക് പരിക്കേറ്റ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ മിച്ചൽ സാന്റ്‌നർ പരമ്പരയിൽ നിന്ന് പുറത്തായി. ഞായറാഴ്ച ബേ ഓവലിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈയ്ക്ക് പന്തുകൊണ്ടാണ് ന്യൂസിലൻഡിന്റെ ഏകദിന ടി20 ക്യാപ്ടൻ കൂടിയായ സാന്റ്‌നർക്ക് പരിക്കേറ്റത്.

സ്‌കാനിംഗിൽ സാന്റ്‌നറുടെ വലതുകൈയ്ക്ക് പൊട്ടലുള്ളതായി സ്ഥിരീകരിച്ചെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാഴാഴ്ച വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും തുടർന്ന് നടക്കുന്ന രണ്ടാം ടെസ്റ്റിലും സാന്റ്‌നർക്ക് കളിക്കാനാകില്ല. സാന്റ്‌നർക്ക് എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് വിലയിരുത്തി വരികയാണെന്നും, വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ സാന്റ്‌നർ കളിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.

സാന്റ്‌നർക്ക് പകരക്കാരനായി 28കാരനായ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ഡീൻ ഫോക്‌സ്‌ക്രോഫ്ഫ്റ്റിനെ ന്യൂസിലൻഡ് ടെസ്റ്റ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി. സെൻട്രൽ ഡിസ്ട്രിക്ട്‌സ് താരമായ ഫോക്‌സ്‌ക്രോഫ്റ്റ് ഈ വർഷം മെയ് മാസത്തിൽ അയർലൻഡിനെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റിലെ ഏക ഇന്നിംഗ്‌സിൽ താരം 98 റൺസ് നേടിയിരുന്നു. ഇതുവരെ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഫോക്‌സ്‌ക്രോഫ്റ്റ് 81 ഇന്നിംഗ്‌സുകളിൽ നിന്നായി 2,595 റൺസും 64 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരെ നടന്ന മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും ന്യൂസിലൻഡ് എ ടീമിനായി ഫോക്‌സ്‌ക്രോഫ്റ്റ് മികച്ച പ്രകടനം നടത്തിയിരുന്നു. ഈ പരമ്പരയിൽ 51, 42, 93, 10* എന്നിങ്ങനെയായിരുന്നു ഫോക്‌സ്‌ക്രോഫ്റ്റിന്റെ സ്‌കോറുകൾ. കൂടാതെ, ഇന്ത്യയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും കളിച്ച താരം 8, 31 റൺസ് വീതം നേടിയിരുന്നു.

vachakam
vachakam
vachakam

ടോം ലാഥമാണ് ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെ നയിക്കുന്നത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനും 2027ലെ ഫൈനൽ യോഗ്യതയ്ക്ക് അരികിലെത്താനും ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിലും വിജയം ന്യൂസിലൻഡിന് നിർണ്ണായകമാണ്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലൻഡ് സ്‌ക്വാഡ്: ടോം ലാഥം (ക്യാപ്ടൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ്, നഥാൻ സ്മിത്ത്, ബ്ലെയർ ടിക്‌നർ, വിൽ യംഗ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam