ബ്രസ്സൽസ്: ബൽജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ റൊമേലു ലുക്കാകു അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്നലെ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് 16 വർഷം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന് 33കാരനായ താരം അറിയിച്ചത്. യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിക്കെതിരെ ബൽജിയം 4-1ന് വിജയിച്ച മത്സരത്തിന് തൊട്ടുപിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ മാസം ഫ്രാൻസിനെതിരെ നടന്ന മത്സരത്തിലാണ് താരം അവസാനമായി ബൽജിയത്തിനായി കളത്തിലിറങ്ങിയത്.
സമീപകാല ഫുട്‌ബോളിൽ ബെൽജിയം കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രധാന കളിക്കാരിൽ ഒരാളായ ലുക്കാകു 135 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ രാജ്യത്തിനായി നേടി. നാല് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ബൽജിയത്തെ പ്രതിനിധീകരിച്ചു. ലോകകപ്പുകളിൽ 8 ഗോളുകളും യൂറോയിൽ നിന്ന് 6 ഗോളുകളും നേടിയിട്ടുണ്ട്. 2018 ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നിലവിൽ തുർക്കി ക്ലബ് ഫെനർബാഷെയുടെ താരമാണ്.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ അഞ്ചാം സ്ഥാനത്ത്.
യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ 8 കളികളിൽ നിന്ന് 14 ഗോളുകൾ നേടി ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കാഡ് സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
