ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻറെ പേരിൽ തട്ടിപ്പ് 

NOVEMBER 17, 2026, 1:38 AM

കൊച്ചി: തട്ടിപ്പ് , തട്ടിപ്പ്, തട്ടിപ്പ്! എവിടെ തിരിഞ്ഞാലും തട്ടിപ്പ്.  ഇപ്പോഴിതാ ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ പേരിലും തട്ടിപ്പ് . 

  ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിൻറെ പേരിൽ മുളവുകാട് സ്വദേശിനിയിൽ നിന്നും 89,904 രൂപ തട്ടി.  നവംബർ രണ്ടിന് യെസ് ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി കോൾ വരികയും ഫോണിലെത്തിയ ഒടിപി നമ്പർ ആവശ്യപ്പെടുകയുമായിരുന്നു.

ആക്ടിവേഷൻ നടപടികൾ പൂർത്തിയായില്ലെന്ന് പറഞ്ഞ് വീണ്ടും കോൾ വരികയും എസ്ബിഐ കാർഡ് വഴി ആക്ടിവേഷൻ നടത്താമെന്ന് പറഞ്ഞ് വീണ്ടും ഒടിപി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

 രണ്ടു തവണയും ഒടിപി നമ്പർ കൈമാറിയതോടെയാണ് എസ്ബിഐ കാർഡിൽ നിന്നും 49,440 രൂപ നഷ്ടമായി. നവംബർ നാലിന് എസ്ബിഐ കാർഡിൽ നിന്നും ഡെബിറ്റ് ആയ തുക തിരികെ നൽകാമെന്ന് പറഞ്ഞും തട്ടിപ്പുകാർ വീണ്ടും വിളിക്കുകയും ഒടിപി നമ്പർ ആവശ്യപ്പെടുകയും ചെയ്തു. ഒടിപി കൈമാറിയതോടെ 40,464 രൂപ കൂടി നഷ്ടമാവുകയായിരുന്നു.

 യുവതി മുളവുകാട് പൊലിസിൽ പരാതി നൽകി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam