സന്നിധാനത്ത് ഇന്ന് മുതൽ മുഴുവൻ ദിവസങ്ങളിലും കേരള സദ്യ നൽകും: ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് കെ. ജയകുമാർ

NOVEMBER 16, 2026, 9:18 PM

ശബരിമല: സന്നിധാനത്ത് ഇന്ന് മുതൽ മുഴുവൻ ദിവസങ്ങളിലും കേരള സദ്യ നൽകുമെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് കെ. ജയകുമാർ.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് സദ്യ നൽകുക എന്നത് അഭിമാനമാണെന്നും, ഭക്ഷണ കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്പോട്ട് ബുക്കിങ് കൗണ്ടറുകളിലെ തിരക്ക് മുൻനിർത്തി സ്വാമിമാർക്ക് വിശ്രമിക്കാനും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനും പ്രത്യേക ശ്രദ്ധ വേണമെന്ന് ഉദ്യോഗസ്‌ഥരോട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, ഇന്ന് മന്ത്രി കെ. മുരളീധരൻ ശബരിമലയിൽ ദർശനം നടത്തി. രാവിലെ മൂന്ന് മണിക്ക് നട തുറന്നപ്പോഴാണ് മന്ത്രി ദർശനത്തിന് എത്തിയത്. മാളികപ്പുറത്തും ദർശനം നടത്തിയ മന്ത്രി പുതുതായി ചുമതലയേറ്റ മേൽശാന്തിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam