രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലർ 2 റിലീസിനൊരുങ്ങുന്നു.ഒക്ടോബര്‍ 15ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎസ്എ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന്റെ ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.ചിത്രത്തിന്‍റെ കേരള- കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.
ജയിലർ ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്.ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായാണ് പാട്ട് ട്രെൻഡിങ് ആയി മാറിയത്.മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
