കുന്നംകുളം കസ്റ്റഡി മർദനം: സുജിത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

NOVEMBER 19, 2026, 9:03 AM

 തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. 

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. സംസ്ഥാന സർക്കാരാണ് 50,000 രൂപ നഷ്ടപരിഹാരം നൽകേണ്ടത്.

 2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽവച്ച് പൊലിസുകാരുടെ മർദനമേറ്റത്. പിന്നീട് രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് മർദനത്തിന്‍റെ സിസിടിവി ദൃശ്യം സുജിത്ത് പുറത്തുകൊണ്ടുവന്നത്. തുടർന്ന് നാല് പോലിസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

vachakam
vachakam
vachakam

 അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതു മുതൽ സ്റ്റേഷനുള്ളിൽ അർധനഗ്നനായി നിർത്തി പല തവണ ചെകിടത്തടിക്കുന്നതിന്‍റെയും കുനിച്ചുനിർത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പൊലിസ് ഇടിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തെത്തുടർന്ന് സുജിത്തിന്‍റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam