ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ 2.5 ബില്യൺ ഡോളറിലധികം കളക്ഷൻ വാരിരൂട്ടി പുതിയ ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ടോം ഹോളണ്ട് ചിത്രം 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നതായി റിപ്പോർട്ടുകൾ. ചില കൂട്ടിച്ചേർത്ത പുതിയ രംഗങ്ങളുമായി ചിത്രം ഉടൻ തന്നെ വീണ്ടും റിലീസ് ചെയ്യുമെന്നാണ് വെറൈറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിലീസ് ചെയ്ത് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായും, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായും മാറിയ ചിത്രമാണിത്. പുതിയ രംഗങ്ങൾ കൂടി ഉൾപ്പെടുത്തി സിനിമ വീണ്ടും തീയേറ്ററുകളിലെത്തിക്കുന്നതിലൂടെ വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 1 ബില്യൺ ഡോളർ തികയ്ക്കുന്ന ആദ്യ ചിത്രമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കുകയാണ് നിർമ്മാതാക്കളായ മാർവലും സോണിയും ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ബോക്സ് ഓഫീസിലും 'അവഞ്ചേഴ്സ്: എൻഡ്ഗെയിമി'ന്റെ റെക്കോർഡുകൾ മറികടന്ന് 500 കോടിയിലധികം കളക്ഷൻ നേടി ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന വിദേശ ചിത്രമായി 'ബ്രാൻഡ് ന്യൂ ഡേ' മാറി. റോബർട്ട് ഡൗണി ജൂനിയർ തിരികെ എത്തുന്ന പുതിയ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ചിത്രത്തിന് മുന്നോടിയായി ഈ പുനഃറിലീസ് പ്രേക്ഷകർക്കിടയിൽ കൂടുതൽ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
