ബോക്‌സ് ഓഫീസില്‍ ദുരന്തമായി ടോം ക്രൂയിസിന്റെ ഡിഗ്ഗര്‍, പതറി ദി സോഷ്യല്‍ റെക്കണിംഗും

OCTOBER 12, 2026, 11:38 AM

ഹോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചുകൊണ്ട് വന്‍കിട സിനിമകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ടോം ക്രൂയിസിനെ നായകനാക്കി അലസാന്‍ഡ്രോ ജി. ഇഞ്ഞാരിറ്റു സംവിധാനം ചെയ്ത ഡാര്‍ക്ക് കോമഡി ചിത്രം ഡിഗ്ഗര്‍ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങുമ്പോള്‍, ഒപ്പം റിലീസ് ചെയ്ത ആരോണ്‍ സോര്‍ക്കിന്റെ 'ദി സോഷ്യല്‍ റെക്കണിംഗ്' തിയേറ്ററുകളില്‍ ആളില്ലാതെ തളരുകയാണ്.

എണ്ണ വ്യവസായി ഡിഗ്ഗര്‍ റോക്ക്വെല്ലിന്റെ കഥ പറയുന്ന ഡിഗ്ഗര്‍ രണ്ടാം വാരത്തിലെത്തിയപ്പോഴേക്കും ടിക്കറ്റ് വില്‍പ്പനയില്‍ 60 ശതമാനത്തോളം ഇടിവാണ് നേരിട്ടത്. 280 മില്യണ്‍ ഡോളര്‍ ബജറ്റില്‍ വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിച്ച ഈ ചിത്രത്തിന് ഇതുവരെ ആഗോളതലത്തില്‍ നേടാനായത് വെറും 35 മില്യണ്‍ ഡോളര്‍ മാത്രമാണ്. പ്രൊമോഷന്‍ ചെലവുകളും തിയേറ്റര്‍ വിഹിതവും ഉള്‍പ്പെടെ ചിത്രം ലാഭത്തിലാകാന്‍ കുറഞ്ഞത് 300 മുതല്‍ 350 മില്യണ്‍ ഡോളര്‍ വരെ നേടേണ്ടതുണ്ടായിരുന്നു.

റണ്‍ അവസാനിക്കുമ്പോള്‍ ചിത്രം ആകെ 50 മില്യണ്‍ ഡോളര്‍ മാത്രമേ കളക്ട് ചെയ്യൂ എന്നാണ് പ്രമുഖ സിനിമാ ട്രാക്കിംഗ് മാധ്യമമായ വെറൈറ്റി പ്രവചിക്കുന്നത്. ഇതോടെ ഏകദേശം 245 മില്യണ്‍ ഡോളറിന്റെ ഭീമമായ നഷ്ടത്തോടെ ഹോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പുകളുടെ പട്ടികയില്‍ ഡിഗര്‍ ഇടംപിടിക്കും. കട്ട്‌ത്രോട്ട് ഐലന്‍ഡ്, ജോണ്‍ കാര്‍ട്ടര്‍, ദി മാര്‍വല്‍സ് തുടങ്ങിയ പരാജയ ചിത്രങ്ങളുടെ നിരയിലേക്കാണ് ഡിഗ്ഗര്‍ കടന്നുപോകുന്നത്.

എന്നാല്‍ ബോക്‌സ് ഓഫീസ് അക്കങ്ങളേക്കാള്‍, കാലത്തെ അതിജീവിക്കുന്ന നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു വിവാദങ്ങളോട് ടോം ക്രൂയിസിന്റെ പ്രതികരണം. അതേസമയം, ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദി സോഷ്യല്‍ നെറ്റ്വര്‍ക്ക് (2010) എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായി എത്തിയ ആരോണ്‍ സോര്‍ക്കിന്റെ 'ദി സോഷ്യല്‍ റെക്കണിംഗ്' സിനിമയ്ക്കും ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.

ഫേസ്ബുക്കിന്റെ ആഭ്യന്തര ക്രമക്കേടുകള്‍ പുറത്തുവിട്ട വിസില്‍ബ്ലോവര്‍ ഫ്രാന്‍സസ് ഹൗഗന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ മൈക്കി മാഡിസണ്‍, ജെറമി അലന്‍ വൈറ്റ്, ജെറമി സ്‌ട്രോങ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ആദ്യ വാരാന്ത്യത്തില്‍ അമേരിക്കയില്‍ നിന്ന് വെറും 5.5 മില്യണ്‍ ഡോളറും ആഗോളതലത്തില്‍ 9 മില്യണ്‍ ഡോളറും മാത്രമാണ് ചിത്രത്തിന് നേടാനായത്.

തിയേറ്ററുകളില്‍ അദര്‍ മമ്മി, വെരിറ്റി, റെസിഡന്റ് ഈവിള്‍ തുടങ്ങിയ സിനിമകള്‍ക്ക് മുന്നില്‍ ദി സോഷ്യല്‍ റെക്കണിംഗ് പാടേ പതറുന്ന കാഴ്ചയാണ് കണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam