ഷാലു പുന്നൂസ് ഫോമ കൺവെൻഷൻ 2028 ചെയർ

NOVEMBER 3, 2026, 7:20 AM

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ)യുടെ 2028 കൺവെൻഷൻ ചെയറായി ഫിലാഡൽഫിയയിൽ നിന്നുള്ള മുൻ ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിനെ തിരഞ്ഞെടുത്തു.

ഫോമയുടെ ദേശീയ നേതൃത്വമാണ് ഷാലു പുന്നൂസിനെ ഈ സുപ്രധാന ചുമതലയിലേക്ക് തിരഞ്ഞെടുത്തത്. വിവിധ സംഘടനകളിലും സാമൂഹിക, സാംസ്‌കാരിക, ആരോഗ്യപരിപാലന മേഖലകളിലും ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഷാലു പുന്നൂസിന്റെ നേതൃത്വപരിചയം 2028 കൺവെൻഷന്റെ സംഘാടനത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ട്രസ്റ്റിയായാണ് ഷാലു പുന്നൂസ് സാമൂഹിക പ്രവർത്തനരംഗത്ത് സജീവമാകുന്നത്. എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിൽ ട്രസ്റ്റി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ പ്രസിഡന്റായും ഫോമ നാഷണൽ കമ്മിറ്റി അംഗമായും ഫോമ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ഷാലു പുന്നൂസിന് സംഘടനാ രംഗത്ത് വിപുലമായ അനുഭവസമ്പത്തുണ്ട്.

vachakam
vachakam
vachakam

ഫിലാഡൽഫിയയിലെ ബഡി ബോയ്‌സ് ഫിലാഡൽഫിയയുടെ സ്ഥാപകനായ അദ്ദേഹം ഫിലാഡൽഫിയ പോലീസ് അഡൈ്വസറി ബോർഡ് അംഗം, മോണ്ട്‌ഗോമറി കൗണ്ടി ഹെൽത്ത് അഡൈ്വസറി കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികസംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം കലാരംഗത്തും സാന്നിധ്യമറിയിച്ചിട്ടുള്ള ഷാലു പുന്നൂസ് രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഷാലു പുന്നൂസിന്റെ തിരഞ്ഞെടുപ്പിനെ ഫോമ ദേശീയ ഭാരവാഹികളും വിവിധ അംഗസംഘടനാ പ്രതിനിധികളും അഭിനന്ദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam