കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; രണ്ടാം പ്രതി അശ്വതി അച്ചു പിടിയിൽ

OCTOBER 15, 2026, 5:11 AM

കൊല്ലം: ആയൂരിൽ അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ അശ്വതി അച്ചു പിടിയിൽ. ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് അശ്വതി അച്ചു. കേസിൽ ഒന്നാം പ്രതിയായ അശ്വതിയുടെ മകൾ അമൃത (18) നേരത്തെ അറസ്റ്റിലായിരുന്നു.ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. 

ഈ മാസം 26നാണ് ആയൂർ ഇടമുളക്കൽ സ്വദേശിനിയായ 61 കാരി രാധാമണിക്ക് പൊള്ളലേറ്റത്.വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് അമൃതയുടെ മൊഴി. 

സംഭവത്തിന് പിന്നാലെ രാത്രിയിൽ തന്നെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിൽ എത്തിച്ചു. അവിടെനിന്നാണ് അമൃതയെ പൊലീസ് പിടികൂടിയത്. കേസിൽ അമൃതയാണ് ഒന്നാം പ്രതി.അതേസമയം, മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam