മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

NOVEMBER 4, 2026, 2:24 AM

കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടി. മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. നോട്ടീസ് നൽകുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

അഡിമിനിസ്ട്രിറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിർദ്ദേശം.

ശബരിമലയ്ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്.നേരത്തെ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു.എന്നാൽ, ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടിയായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam