ഓപ്പറേഷന്‍ തൂഫാന്റെ അഞ്ചുമാസം:15515 അറസ്റ്റും 14369 കേസുകളും,   40 പേരുടെ സ്വത്ത് കണ്ടുകെട്ടും 

NOVEMBER 4, 2026, 6:33 PM

തിരുവനന്തപുരം: ലഹരിമാഫിയയ്ക്ക് എതിരെ ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് അഞ്ചുമാസങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് അറസ്റ്റിലായത് പതിനയ്യായിരത്തിലേറെ പേര്‍. 14369 കേസുകളില്‍ നിന്നാണ് 15515 അറസ്റ്റ് നടന്നതെന്ന് ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി. പുട്ട വിമലാദിത്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അറസ്റ്റിലായ 1173പേരെ റിമാന്‍ഡ് ചെയ്തു. 

അറസ്റ്റിലായവരില്‍ നിന്ന് 28.659 കിലോഗ്രാം എം.ഡി.എം.എ.യും 1960.139കിലോ കഞ്ചാവും 7261.352 ഗ്രാം ഹാഷിഷ് ഓയിലും 5.85ഗ്രാം ഹാഷിഷും 778.309ഗ്രാം ബ്രൗണ്‍ഷുഗറും 1226.678ഗ്രാം മെത്താമഫെറ്റാമിനും 673.076ഗ്രാം ഹെറോയിനും 2.871ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും 73ഗ്രാം നിട്രോസഫാമും 25.23ഗ്രാം ഒപിയവും 606.81ഗ്രാം ചരസും 3.650ഗ്രാം കഞ്ചാവ് ഓയിലും 27.634ഗ്രാം കൊക്കയിനും 10,341 കഞ്ചാവ് ചെികളും 8682ഗ്രാം കഞ്ചാവ് ബീഡികളും പിടിച്ചെടുത്തിട്ടുണ്ട്. 

വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 193 കേസുകളും ഇടത്തരം അളവിലുള്ള ലഹരികടത്തിന്റെ 638 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ചെറിയ അളവിലുള്ള ലഹരിമരുന്നുമായി ബന്ധപ്പെട്ട് 4651കേസുകളിലും 27എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം 8887 കേസുകളിലും കോപ്റ്റ പ്രകാരം 8048 കേസുകളിലും നടപടി സ്വീകരിച്ചു. 

vachakam
vachakam
vachakam

ലഹരി ഉപയോഗിച്ച് ഗുണ്ടാപ്രവര്‍ത്തനം നടത്തിയിരുന്ന 137 പേര്‍ക്കെതിരെ കാപ്പാ പ്രകാരവും പി.ഐ.ടി. എന്‍.ഡി.പി.എസ്. പ്രകാരം 134പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവരില്‍ 25പേരെ കരുതല്‍ തടങ്കലിലാക്കി. 2534പേരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രൊഫൈല്‍ തയ്യാറാക്കി എന്‍.ഡി.പി.എസ്. ആക്ടിലെ 34-ാം വകുപ്പ് പ്രകാരം 1584 കേസുകളില്‍ മജിസ്‌ട്രേറ്റ് ബോണ്ടുകള്‍ വച്ചു. വിവിധ കേസുകലിലെ പ്രതികളില്‍ നിന്നും 186വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും 148 ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ലഹരികടത്തിലൂടെ സമ്പാദിച്ച അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി നിയമപ്രകാരമുള്ള സ്വത്ത് മരവിപ്പിക്കലിനുള്ള നടപടികളും സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ലഹരികേസുകളില്‍ ഉള്‍പ്പെട്ട് വിദേശത്തേക്ക് കടന്ന നാല് പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും ഒരാളിനെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസും പത്തുപേര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നോട്ടീസും പുറപ്പെടുവിച്ചു.  

ലഹരിവില്പനയും ഉപയോഗവും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും നിരവധി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. 8125 ഫോണ്‍വിളികളായും 5668 വാട്‌സ് ആപ്പ് മെസേജായും ലഭിച്ച വിവരങ്ങളിലും നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തൂഫാന്‍ തദ്ദേശം 2.0യുടെ ഭാഗമായി ലഹരിവിരുദ്ധ ജാഗ്രത ശക്തമാക്കല്‍, ആവശ്യകത കുറയ്ക്കല്‍, ലഹരി ഉപയോഗിക്കാന്‍ സാധ്യതയുള്ളവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുക, കൗണ്‍സിലിങ്, ചികിത്സ, പുനഃരധിവാസം എന്നിവ നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ച് പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തൂഫാന്‍ ഐസ് പദ്ധതിയും ഉടന്‍ നടപ്പാകും. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് സഹായം നല്‍കുന്നതിനായി തൂഫാന്‍ കെയര്‍, തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തൂഫാന്‍ തദ്ദേശം 2.0, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മാർഗനിര്‍ദേശം നല്‍കുന്നതിനുമായുള്ള തൂഫാന്‍ മെന്റേഴ്‌സ് എന്നീ പദ്ധതികളും തൂഫാന്റെ ഭാഗമായി നടക്കുന്നുണ്ട്. നിയമനടപടികള്‍ക്കൊപ്പം പ്രതിരോധം, ചികിത്സ, പുനഃരധിവാസം, സാമൂഹിക പുനഃസയോജനം എന്നിവയ്ക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്.അന്തര്‍ സംസ്ഥാന ലഹരികടത്ത് ശൃംഘലകള്‍ കണ്ടെത്താനും ലഹരി വിതരണിത്തിലുള്ളവര്‍ക്കുമെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കി.  

ഫോറന്‍സിക് ലാബുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കി. കോടതികളിലെ പെന്‍ഡിങ് കേസുകളില്‍ വിചാരണ വേഗത്തിലാക്കാനുള്ള കാര്യങ്ങളും നടക്കുന്നുണ്ട്. ലഹരിഉപയോഗത്തില്‍ നിന്നും മുക്തരാവുന്നവരെ ഓപ്പറേഷന്‍ തൂഫാന്റെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും നടപടി സ്വീകരിക്കും. കൂടാതെ ലഹരി ഉപയോഗിക്കുന്നവരെ വിവിധ കേസുകളില്‍ ഉള്‍പ്പെടെ അറസ്റ്റാലാവുകയോ കസ്റ്റഡിയില്‍ എടുക്കേണ്ടതായോ ഉള്ള സാഹചര്യമുണ്ടായാല്‍ അവരോട് എങ്ങനെ പെരുമറണമെന്ന് പോലീസിന് പരിശീലനം നല്‍കിയിട്ടുണ്ട്. പുനഃരധിവാസവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സഹകരിക്കും. 


vachakam
vachakam
vachakam

പ്രധാന ലഹരിവേട്ടകള്‍

* മഞ്ചേരി ലാഡര്‍മാളിലെ ടെറസ് അപ്പാര്‍ട്ട്‌മെന്റില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 97.71ഗ്രാം എം.ഡി.എം.എ.യും വില്പന നടത്തി ലഭിച്ച 380000രൂപയും പിടിച്ചെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളെ കണ്ടെത്തുകയും അവരുടെ കാറില്‍ നിന്നും 12.89കിലോഗ്രാം എം.ഡി.എം.എ. പിടിച്ചെടുക്കുകയും ചെയ്തു.

* തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ വില്പനയ്‌ക്കെത്തിച്ച 742.58ഗ്രാം എം.ഡി.എം.എ.യും 15.020ഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.5ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും 4.230ഗ്രാം എം.ഡി.എം.എ. ഗുളികയും 2.440ഗ്രാ കൊക്കെയ്‌നും 2.480ഗ്രാം ബ്രൗണ്‍ഷുഗറും പാലക്കാട് വെച്ച് പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു

* മട്ടാഞ്ചേരിയില്‍ 13.9847ഗ്രാം എം.ഡി.എം.എ.യും 24500രൂപയും 1.980ഗ്രാം എം.ഡി.എം.എ.യും കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

* പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുന്നുവഴിയിലെ ഫ്‌ളാറ്റില്‍ നിന്നും 16കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam