പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ രംഗത്തുവന്നിരിക്കുന്നത്.
പൊലീസ് സ്റ്റേഷൻ സംഭവത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.എന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂട്യൂബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന എന്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തു.അതിൽ നിയമപരമായി ഒരു തെറ്റും ഉള്ളതല്ല.
എന്നാൽ, അവിടെ നടന്ന സംഭവങ്ങളിൽ ഏതെങ്കിലും നിയമപരമായ തെറ്റ് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥയാണെന്ന് ശ്രീനാദേവി പ്രതികരിച്ചു.
താൻ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കെട്ടിച്ചമച്ച വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുകയാണ്.നിയമപരമായി നീക്കം ചെയ്ത എനിക്കെതിരെയുള്ള വീഡിയോകൾ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് എന്ന കമ്മി പേജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകൾ ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
