ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു

NOVEMBER 4, 2026, 6:21 AM

ബെം​ഗളൂരു: ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്.  പാലക്കാട് തിരുവേ​ഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.

ബെം​ഗളൂരു യെലഹങ്കള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ അടുപ്പത്തിലായിരുന്നു. 

തുടർച്ചയായ അവധി വന്നതോടെ മൈസൂരിൽ പഠിക്കുന്ന ഈ കുട്ടി തിരിച്ചുവന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരൺ വീട്ടിലെത്തുകയായിരുന്നു.

vachakam
vachakam
vachakam

എന്നാൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം ആനന്ദിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ മർദനമേറ്റു. മർദനത്തെ തുടർന്ന് കിരൺ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam