104-ാം വയസ്സിലും നകാരം കൊട്ടി നമ്മുടെ മുത്തശ്ശി!

NOVEMBER 4, 2026, 4:40 AM

യാഹദ് 2K26 വിളംബരം ചെയ്തു: മുക്കാട്ടുകര സെന്റ് ജോർജ്ജ് ഇടവക ദിനാഘോഷങ്ങൾക്ക് തുടക്കമായി; 40 ബലൂണുകൾ പറത്തി

മുക്കാട്ടുകര: സെന്റ് ജോർജ്ജ് ഇടവക ദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ നടന്നു. സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ വികാരി ഡോ. ഫാ. വിൻസെന്റ് ചെറുവത്തൂർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.

വികാരി ഡോ. ഫാ. വിൻസെന്റ് ചെറുവത്തൂരും അസിസ്റ്റന്റ് വികാരി റവ. ഫാ. നിതിൻ പൊന്നാരിയും ചേർന്ന് ഇടവക ദിനത്തിന്റെ ഔദ്യോഗിക നാമമായ 'യാഹദ് 2K26' പ്രഖ്യാപിച്ചു.
ഇടവകയിലെ ഏറ്റവും പ്രായംചെന്ന അംഗമായ 104 വയസുള്ള ചിറയത്ത് കൊച്ചാപ്പു കുഞ്ഞല നകാരത്തിൽ കൊട്ടി ഇടവക ദിനാഘോഷങ്ങൾക്ക് വിളംബരം കുറിച്ചു.

vachakam
vachakam
vachakam


ഇടവകയിലെ 40 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 40 ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു.

ഇടവക ദിനം കൺവീനർ സി.ഒ. ഡേവിസ്, ജോയിന്റ് കൺവീനർ പ്രിൻസ് മേനാച്ചേരി, കലാകായികസാഹിത്യ കൺവീനർമാരായ ജെസ്വിൻ സാജു, നിധിൻ ജോസ്, ജെൻസൻ ജോസ് കാക്കശ്ശേരി, ഇടവക കൈക്കാരൻ ടോമി നെല്ലിശ്ശേരി, മദർ സുപ്പീരിയർ സിസ്റ്റർ റീത്ത, ഡീക്കൻ ജോബി വടയാറ്റുകുഴി, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ ഷിജു വർഗീസ്, ഭക്തസംഘടന ഏകോപന സമിതി കൺവീനർ ഡിക്‌സൺ ഡേവിസ് എന്നിവർ ആശംസകൾ നേർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam