കൊല്ലം: കേരള ആരോഗ്യ സർവകലാശാല കലോത്സവത്തിനിടയിലെ സംഘർഷത്തിൽ എസ്എഫ്ഐ കൊല്ലം ജില്ലാ പ്രസിഡൻ്റ് അസ്‌ലം ഷാജഹാനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയിലായിരുന്നു സംഘര്‍ഷം ഉണ്ടായത്.കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു അക്രമം.
കലോത്സവത്തില്‍ വിജയികളായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ സമാപന സമ്മേളനത്തില്‍ ബാനര്‍ ഉയര്‍ത്തിയതാണ് പ്രകോപന കാരണം.
സംഘർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. 25 പേര്‍ക്കെതിരെ വധശ്രമത്തിനായിരുന്നു കേസെടുത്തത്.സംഘർഷവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാല് പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
