ബെംഗളൂരു: കർണാടകയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് നിരക്കുകൾ നവംബർ 5 മുതൽ വർധിപ്പിക്കുന്നു. ബെംഗളൂരുവിൽ 35% വരെയും, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ 23% വരെയുമാണ് നിരക്ക് വർധന.
നവംബർ 5 അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ബി.എം.ടി.സിയുടെ എസി ബസുകളായ വജ്ര, വായു വജ്ര സർവീസുകളിലും ടിക്കറ്റ് നിരക്ക് ഉയരും. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയപ്പോൾ നടപ്പാക്കിയ ശക്തി പദ്ധതി (സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര) പിൻവലിക്കില്ല. എ.സി ബസുകൾക്കും പ്രീമിയം സർവീസുകൾക്കും ശക്തി പദ്ധതി ബാധകമല്ല.
ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി ബസുകളിൽ കുറഞ്ഞ നിരക്ക് 6 രൂപയിൽ നിന്ന് 10 രൂപയായി ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലും നിരക്കുകളിൽ വർധനവുണ്ടാകും.
ഡീസൽ വില വർധനവും ഗതാഗത കോർപ്പറേഷനുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളുമാണ് നിരക്ക് വർധനവിന് കാരണമായി ഗതാഗത മന്ത്രി ബൈരതി സുരേഷ് ചൂണ്ടിക്കാണിച്ചത്. ലാഭമുണ്ടാക്കാനല്ല നിരക്ക് വർധനയെന്നും മറിച്ച് പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ദൂരത്തിനനുസരിച്ച് പരമാവധി 9 രൂപ വരെയാണ് വർധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
