ശബരിമല തീർത്ഥാടകർക്ക് സമഗ്ര ഡിജിറ്റൽ സഹായം; 'ശബരി പോർട്ടൽ' നിലവിൽ

NOVEMBER 4, 2026, 11:00 AM

ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും പരാതി പരിഹാര മാർഗ്ഗങ്ങളും ഇനി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് 'ശബരി പോർട്ടൽ' എന്ന വെബ് അധിഷ്ഠിത സംവിധാനവും ഒരു വാട്‌സാപ്പ് ചാറ്റ്ബോട്ടും ഇതിനായി ഒരുക്കിയിരിക്കുന്നത്. http://www.sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ തീർത്ഥാടകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിച്ച് ഒരു ഏകീകൃത പോർട്ടൽ തയ്യാറാക്കുന്നത്. പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ അജിത് ശ്രീനിവാസ്, ലാൻഡ് റെവന്യൂ കമ്മീഷണറേറ്റിലെ റെവന്യൂ ഇൻസ്പെക്ടറായ ബി യോഗേഷ് എന്നിവരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

സന്നിധാനത്തിലെ പൂജാ സമയങ്ങളും വെർച്വൽ ക്യൂ ബുക്കിംഗിനായുള്ള നേരിട്ടുള്ള ലിങ്കുകളും ശബരി പോർട്ടലിൽ ലഭ്യമാണ്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, പോലീസ് സേവനങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവയുടെ കൃത്യമായ ലൊക്കേഷൻ ഭൂപടത്തിലൂടെ കണ്ടെത്താൻ 'ശബരി മാപ്പ്' സഹായിക്കും.

vachakam
vachakam
vachakam

ഗതാഗത വിവരങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും പമ്പയിൽ നിന്നുള്ള ദീർഘദൂര ബസ് സർവീസുകൾ, നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ എന്നിവയുടെ വിവരങ്ങളും അറിയാം. ശബരിമലയിലെ സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും ഔദ്യോഗിക വില പരിശോധിക്കാനും അധിക തുക ഈടാക്കിയാൽ പോർട്ടൽ വഴി പരാതി നൽകാനും 'ചെക്ക് മൈ ബിൽ' സംവിധാനം ഉപയോഗിക്കാം.

കൂട്ടം തെറ്റിപ്പോകുന്ന ആളുകൾ, നഷ്ടപ്പെട്ട സാധനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി പോലീസിന് കൈമാറാനുള്ള സൗകര്യവും 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' വിഭാഗത്തിലുണ്ട്. കൂടാതെ, പ്രധാന വകുപ്പുകളുടെ ഹെൽപ് ലൈൻ നമ്പറുകളും ഈ പോർട്ടലിൽ ലഭ്യമാണ്. തീർത്ഥാടകരുടെ സംശയങ്ങൾക്ക് ലളിതമായി മറുപടി നൽകാൻ വാട്സാപ് ചാറ്റ്ബോട്ടും സജ്ജമാണ്.

English Summary: A new digital platform named Sabari Portal and a WhatsApp chatbot have been launched to provide all necessary services, information, and grievance redressal mechanisms for Ayyappa devotees visiting the Sabarimala pilgrimage. Developed by the Pathanamthitta District Disaster Management Authority, this unified portal offers features like puja timings, virtual queue booking links, Sabari Map for locating facilities, train and bus schedules, and a Check My Bill feature to verify prices and file complaints. The Lost and Found system allows immediate reporting to the police, and the WhatsApp chatbot provides quick answers to pilgrim queries, marking a significant step in digital assistance for Sabarimala pilgrims.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Sabarimala, Sabari Portal, WhatsApp Chatbot, Pilgrim Services, Pathanamthitta, Kerala News

ചിത്രം: Dhinakar01, CC BY-SA 4.0, via Wikimedia Commons

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam