കാസർഗോഡ്: അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥി നീരജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. 15-കാരന്‍റെ ആത്മഹത്യയിൽ ബാഹ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതിന്‍റെ പേരിൽ സ്കൂളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടു എന്ന് സഹോദരനോട് നീരജ് പറഞ്ഞിരുന്നു.
മരിച്ച ദിവസം ആരോ ഫോൺ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് ഇറക്കിയിരുന്നെന്നും പിന്നീട് മടങ്ങി എത്തുമ്പോൾ വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.
നടന്നു വരുന്നത് കണ്ട് സുഹൃത്ത് വണ്ടിയിൽ കയറുന്നോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തല താഴോട്ടാക്കി നടന്നു പോയി എന്നും സുഹൃത്ത് ബന്ധുക്കളോട് വെളിപ്പെടുത്തി.പിന്നാലെ,വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ജീവനൊടുക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
