തിരുവനന്തപുരം: കുറ്റിയാനിയിൽ വേക്കിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.വിദ്യാധരന്റെ മൃതദേഹം ആണ് 17 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ് വിദ്യാധരനും ഭാര്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം നടന്നത്.കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ച തോട്ടിലേക്ക് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടായിരുന്നു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന്, 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
