വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം; പ്രേംപാറ്റ നവംബർ 27 ന്

OCTOBER 14, 2026, 8:40 AM

ക്യാമ്പസ് പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന  സിനിമയായ 'പ്രേംപാറ്റ' നവംബർ 27 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡിൽ നിന്നും വരുന്ന ക്യാമ്പസ് പ്രണയ ചിത്രം എന്ന പ്രത്യേകത പ്രേംപാറ്റയ്ക്കുണ്ട്.  ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’.

മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിൻ്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവ് കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.

ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയെ അണിനിരത്തിക്കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

ഇവരെ കൂടാതെ നാൽപ്പതോളം പുതു യുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിര തന്നെ പ്രേംപാറ്റയിലുണ്ട്.

സ്റ്റണ്ട് - കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം - സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഒമർ നവാസി, മേക്കപ്പ് - സുധി സുരേന്ദ്രൻ, നൃത്തസംവിധാനം - പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ - ശ്രീജു എസ്, സൗണ്ട് ഡിസൈനർ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, വി.എഫ്.എക്സ് - എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി - മാഡിസം ഡിജിറ്റൽ, ഡിസൈൻസ് - യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam