ഏകതാ നഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന്.ഗുജറാത്തിലെ ഏകതാ നഗറിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് ചടങ്ങ് നടക്കുന്നത്.രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
1954ൽ പുരസ്കാരങ്ങൾ ആരംഭിച്ചതിന് ശേഷം ദില്ലിക്ക് പുറത്തായി ദേശീയ പുരസ്കാര വിതരണച്ചടങ്ങ് നടക്കുന്നത് അപൂർവമാണ്. 1971ൽ ചെന്നൈയിൽ നടന്ന ചടങ്ങിന് ശേഷം ഇപ്പോഴാണ് വീണ്ടും ദേശീയ തലസ്ഥാനത്തിന് പുറത്തേക്ക് വേദി മാറുന്നത്.
2024ൽ പുറത്തിറങ്ങിയ സിനിമകൾക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്യുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും, ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിടും.
‘എ.ആര്‍.എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങും. ‘ഭ്രമയുഗ’ത്തിന്റെ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാലിനും പുരസ്കാരം ലഭിക്കും.2024ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം കന്നഡ നടൻ അനന്ത് നാഗിന് സമ്മാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
